വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ചെവിട്ടോർമ്മ ബുസാൻ ചലച്ചിത്ര മേളയിലേക്ക്'

ചെവിട്ടോർമ്മ ബുസാൻ ചലച്ചിത്ര മേളയിലേക്ക്’ ;ലിയോ തദ്ദേവൂസിന്റെ സംവിധാനത്തിൽ ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചെവിട്ടോർമ്മ’ (The Soul Whisperer) എന്ന ചിത്രം ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമയ്ക്ക് വലിയൊരു അഭിമാന നേട്ടമാണ്. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന മേളയിലെ ‘എ വിൻഡോ ഓൺ ഏഷ്യൻ സിനിമ’ (Window on Asian Cinema) വിഭാഗത്തിലാണ് ചിത്രം വേൾഡ് പ്രീമിയറിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മരണത്തെയും വിശ്വാസത്തെയും ഓർമ്മകളെയും കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഒരു മികച്ച ഇൻഡിപെൻഡന്റ് സിനിമയായാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിൽ പായമ്മൽ വർക്കിച്ചൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. ഒപ്പം പൗളി വത്സന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ടൊരു കഥാപാത്രവും ചിത്രത്തിലുണ്ട്. വളരെ വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ മലയാള സിനിമയുടെ പെരുമ വീണ്ടും ഉയർത്തുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *