സൈജു കുറുപ്പ് നായകനാകുന്ന പുതിയ സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25-ന് തിയറ്ററുകളിലെത്തും. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ ആന്റോ ഈപ്പൻ എന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. വിഷ്ണു രാമചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഡോ. ജുനൈസ് ബാബുവാണ്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, മീര വാസുദേവ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.