പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും ഒരുപോലെ നിറച്ച് മലയാള ചിത്രം ഭൗമ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹതകളും ഭീതിജനകമായ കാഴ്ചകളും നിറഞ്ഞ ട്രെയിലർ ഇതിനോടകം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ഇരുണ്ട അന്തരീക്ഷവും ചിത്രത്തിന്റെ ഹൊറർ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നു.
ട്രെയിലറിൽ ഭയപ്പെടുത്തുന്ന നിരവധി രംഗങ്ങളും ദുരൂഹമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെയും കാണാം. കാട്ടിനുള്ളിലെ അജ്ഞാതമായ ഭീഷണിയും കഥാപാത്രങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നു. അബദ്ധത്തിൽ പോലും ആ എരണംകെട്ട സാധനത്തെ നോക്കരുതെന്ന മുന്നറിയിപ്പും ചിത്രത്തിന്റെ നിഗൂഢത വർധിപ്പിക്കുന്നു.
റിജിൻ എസ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഭൗമ’. ബസ്സാം കാദിയാർ ആണ് നിർമ്മാണം. വ്യത്യസ്തമായ അവതരണശൈലിയും ഭീതിജനകമായ ദൃശ്യാനുഭവവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
മലയാളം ഉൾപ്പെടെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തുമെന്നാണ് പോസ്റ്ററിലെ സൂചന. 2026 നവംബർ 12-നാണ് ചിത്രത്തിന്റെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രെയിലറിലൂടെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ‘ഭൗമ’യുടെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
ഭൗമ ട്രെയിലർ കാണാം
https://youtu.be/BW5-9TEwy_Q?si=6I67LCz7XL45DI5H
LAST ARTICLE
മെഗാ ആഘോഷവുമായി മമ്മൂട്ടിയുടെ ‘മേള’, നിതീഷ് സഹദേവ് ചിത്രത്തിന്റെ ദീപാവലി സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്