തിയേറ്റർ സിനിമയ്ക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ

സജിൻ ബാബുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ (Theatre: The Myth of Reality) എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. കൊൽക്കത്തയിൽ നടന്ന ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം, റിമ കല്ലിങ്കലിന്റെ മികച്ച അഭിനയത്തിനും ശ്യാമപ്രകാശ് എം.എസിന്റെ ഛായാഗ്രഹണത്തിനുമുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ മൂന്ന് പ്രധാന പുരസ്കാരങ്ങൾ അവിടെ നിന്നും നേടി. കൂടാതെ, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സജിൻ ബാബു മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. ഇന്ത്യയിൽ നിന്നും വിദേശത്തുമായി ഒരേസമയം ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിക്കൊണ്ട് മലയാള സിനിമയുടെ പെരുമ ലോകവേദികളിൽ വീണ്ടും ഉയർത്തുകയാണ് ഈ ചിത്രം.

തിയേറ്റർ ടീസർ കാണാം

https://youtu.be/F7cht_ia00M?si=zbSuB4SfwW96gV6M

LAST ARTICLE

സൈജു കുറുപ്പ് നായകനാകുന്ന ത്രില്ലർ; ‘ആരം’ സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്

By admin

One thought on “അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനമായി ‘തിയേറ്റർ’; കൊൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *