ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനമായി മാറിയിരിക്കുകയാണ് മലയാള ചിത്രം ഭ്രമയുഗവും നടൻ മമ്മൂട്ടിയും. കഴിഞ്ഞ ദിവസം രാത്രി 7.30ന് ഭ്രമയുഗം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ഇതോട് അനുബന്ധിച്ച് സ്ക്രീനിൽ വേളയിൽ നടന്ന സ്പീച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘മോളിവുഡ് ലെജന്റ്’ എന്ന വിശേഷണത്തോടെയാണ് മമ്മൂട്ടിയെ അവതാരക അഭിസംബോധന ചെയ്തത്.
ഭ്രമയുഗത്തെ കുറിച്ച് പറഞ്ഞ അവതാരക ‘മോളിവുഡ് ലെജന്റ് മമ്മൂട്ടി’ എന്ന് പറഞ്ഞതും വലിയ കരഘോഷവും ആർപ്പുവിളികളും ആയിരുന്നു വേദിയിൽ നിന്നും ഉയർന്നു കേട്ടത്. അർജുൻ അശോകന്റെ പേരും വേദിയിൽ പറയുന്നത് കേൾക്കാനാകും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘Where the Forest Meets the Sea’ എന്ന വിഭാഗത്തില്‍ ആയിരുന്നു ഭ്രമയുഗം സ്ക്രീന്‍ ചെയ്തത്. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ തുടങ്ങിയവയും ഈ വിഭാഗത്തില്‍ സ്ക്രീനിംഗ് ചെയ്യും.
രാഹുല്‍ സദാശിവന്‍റെ ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അണിയിച്ചൊരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട് വേഷങ്ങളിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ബോക്സ് ഓഫീസില്‍ 60 കോടിയിലധികം രൂപ നേടിയ ഭ്രമയുഗത്തിന് മികച്ച നടന്‍ ഉള്‍പ്പടെ നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
ഓസ്കാർ അക്കാദമിയിൽ മമ്മൂട്ടി
https://youtu.be/RCj48lpg5Sk?si=4Jk-KPtfuIQVbATI
[…] […]