വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം രണബാലി പ്രഖ്യാപിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘രണബാലി’യുടെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചനകൾ. നവാഗതനായ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മിക്കുന്നത്.
ഹോളിവുഡ് താരം അർനോൾഡ് വോസ്‌ലു (The Mummy ഫെയിം) ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. റിലീസ് ചെയ്ത ഗ്ലിംപ്സ് വീഡിയോയിൽ രക്തരൂഷിതമായ യുദ്ധക്കളവും വിജയ് ദേവരകൊണ്ടയുടെ കരുത്തുറ്റ കഥാപാത്രവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും ഇത്.
വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം രണബാലി
https://www.instagram.com/reel/DT-e88mAfHI/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==
LAST ARTICLE
L367’ എത്തുന്നു: വിഷ്ണു മോഹനോടൊപ്പം പുതിയ യാത്രയ്ക്ക് മോഹൻലാൽ
[…] ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ … […]