സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ചിത്രമാണ് ‘മണ്ടാടി’. കടലോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ മലയാളം ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കടലിലെ പോരാട്ടങ്ങളും ബോട്ട് മത്സരങ്ങളും പശ്ചാത്തലമാക്കി എത്തുന്ന ചിത്രം ഒരു മാസ് എന്റർടൈനർ ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

മഹിമ നമ്പ്യാർ നായികയാകുന്ന ചിത്രത്തിൽ സത്യരാജ്, തെലുങ്ക് താരം സുഹാസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്

By admin

Leave a Reply

Your email address will not be published. Required fields are marked *