സുധി മാഡിസൺ സംവിധാനം ചെയ്ത് സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ധൂമകേതു’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണാഘോഷ വേളയിൽ വരൻ ഓടുന്ന രസകരമായ രംഗമാണ് പുതിയ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം അടുത്ത മാസം (സെപ്റ്റംബർ) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻ്റർടെയ്ൻമെൻ്റ്സും എ ആൻഡ് എച്ച്. എസ്. പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *