രാവടി ഫസ്റ്റ് ലുക്ക് പോസ്റ്റർ 

രാവടി ഫസ്റ്റ് ലുക്ക് ക്യാരക്ടർ ഗ്ലിമ്പ്സും പുറത്തിറങ്ങി. ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ തമിഴ്–മലയാളം ചിത്രം ‘രാവടി’യുടെ (Raawadi) ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിംപ്‌സും പുറത്തിറങ്ങി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രമാണിത്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഗ്ലിംപ്‌സ് വീഡിയോയും റിലീസ് ചെയ്തത്.

നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രം കോളേജ് പശ്ചാത്തലത്തിൽ ഒരുക്കുന്ന സമ്പൂർണ്ണ കോമഡി എന്റർടെയ്‌നറാണ്. ബേസിൽ ജോസഫ് ‘അബ്ബാസ്’ എന്ന കഥാപാത്രത്തെയും ‘സിറൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എൽ. കെ. അക്ഷയ് കുമാർ ‘പ്രഭു’ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ജാഫർ സാദിഖ്, ജോൺ വിജയ്, സത്യൻ, നോബിൾ കെ. ജെയിംസ്, അരുണാചലേശ്വരൻ പി. എ, ഷരീഖ് ഹസ്സൻ, ഐശ്വര്യ ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജെൻ മാർട്ടിനാണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് ഭരത് വിക്രമനാണ്. കലാസംവിധാനം പി. എസ്. ഹരിഹരനാണ്. 2026 സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.

രാവടി ഫസ്റ്റ് ലുക്ക് പോസ്റ്റർ 

https://www.instagram.com/p/DT-gUJ6Ccdu/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==

LAST ARTICLE

ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട

By admin

One thought on “രാവടി ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്”

Leave a Reply

Your email address will not be published. Required fields are marked *