പെൻ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ആന്തോളജി ചിത്രം ഗംഗ യമുന സിന്ധു സരസ്വതി യ്ക്ക് തുടക്കമായി. കൊച്ചി പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാൽപ്രിയൻ എന്നിവരാണ് ചിത്രത്തിലെ നാല് കഥകൾ സംവിധാനം ചെയ്യുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ചുറ്റുപാടുകളെയും സാമൂഹിക യാഥാർഥ്യങ്ങളെയും അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇത് .
ടി.ആർ. ദേവൻ, രതീഷ് ഹരിഹരൻ, ബാബു നാപ്പോളി, മാർബൻ റഹിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. കൊച്ചിയിലും വട്ടവടയിലുമായി ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ലാൽ, ജോണി ആന്റണി, സോഹൻ സീനുലാൽ, കുക്കു പരമേശ്വരൻ, അഭിജ ശിവകല തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പൂജാ ചടങ്ങിൽ പങ്കെടുത്തു.
പെൻ സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട് . നാല് വ്യത്യസ്ത കഥകളിലൂടെ സ്ത്രീജീവിതവും കുടുംബബന്ധങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ചിത്രം ഒരുങ്ങുന്നത്.
ഗംഗ യമുന സിന്ധു സരസ്വതി
https://youtube.com/shorts/39fmBe8mB70?si=qHETm64QnDpt75eD
LAST ARTICLE
രാവടി ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
[…] […]