പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ .ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പ്രേഷകർക്കിടയിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ക്രൈം ത്രില്ലറിൽ ഒരു ഫോറൻസിക് അനലിസ്റ്റായാണ് ഭാവന അഭിനയിക്കുന്നത്, റഹ്മാൻ ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലും എത്തുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഒരു പാരലൽ ഇൻവെസ്റ്റിഗേഷൻ രീതിയെയാണ് സൂചിപ്പിക്കുന്നത്. കുറ്റാന്വേഷണ സിനിമകളുടെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന രീതിയിലാണ് ഇതിലെ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഷെബിൻ ബെൻസൺ, ബിനു പപ്പു, വിഷ്ണു അഗസ്ത്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. സയൻസും മിസ്റ്ററിയും ഇടകലർന്ന ഈ ചിത്രം ഫെബ്രുവരി 6-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഭാവനയും റഹ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും പ്രേഷകർ ഏറെ ആവേശത്തിലാണ്.
അനോമി ട്രെയിലർ കാണാം
https://youtu.be/dkEiq056lNI?si=ml-v_NedY9Gt4lYF
LAST ARTICLE
‘പേരൻപി’ലെ പ്രകടനം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം
[…] പ്രേഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെ… […]