പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന ടൈറ്റൻസിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ആഗോള ശൃംഖല’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുത്തുവാണ്. ‘എബ്രഹാം ഓസ്ലർ’ എന്ന ചിത്രത്തിന് ശേഷം നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി. എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫാന്റസിയും നർമ്മവും ത്രില്ലും ഒത്തിണങ്ങിയ ‘ടൈറ്റൻസ്’ വരുന്ന ഒക്ടോബർ 22-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓഡിയോ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് 123 മ്യൂസിക്സാണ്. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ വിതരണം മാജിക് ഫ്രെയിംസാണ് നിർവഹിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവന്നതോടുകൂടി സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ആരാധകർക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്.
ടൈറ്റൻസിലെ വീഡിയോ ഗാനം കേൾക്കാം
https://youtu.be/1S6Y38qJjH8?si=q5CdTKpOwKlzaqVh
LAST ARTICLE
മാസ് ലുക്കിൽ മാത്യു തോമസ്;’ഉടുമ്പൻചോല വിഷൻ ട്രെയിലർ എത്തി