കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം മെനി മെനി ഹാപ്പി റിട്ടേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രണയവും യുവത്വവും നിറഞ്ഞ ഒരു കളർഫുൾ വൈബ് സോങ്ങായാണ് ഗാനം പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.
ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. കൃഷ്ണയും സെബ ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവത്വത്തിന്റെ ഊർജവും പ്രണയത്തിന്റെ മനോഹാരിതയും ഒരുപോലെ സമ്മാനിക്കുന്ന തരത്തിലാണ് ഗാനത്തിന്റെ അവതരണം.
ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള പ്രണയബന്ധത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഗാനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. നഗര പശ്ചാത്തലവും വർണാഭമായ ദൃശ്യങ്ങളും ഗാനത്തിന്റെ ആകർഷണം വർധിപ്പിക്കുന്നുണ്ട്.
മെനി മെനി ഹാപ്പി റിട്ടേഴ്സിലെ ആദ്യ ഗാനം കേൾക്കാം
https://youtu.be/IdZqeMzcomw?si=YBjw1n_6MNqJUvTy
LAST ARTICLE
നസ്ലിന്റെ നായികയായി ഹൻസിക കൃഷ്ണ, ‘ബാച്ച്ലർ പാർട്ടി ‘deux’- ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
[…] […]