Deux- ൽ സിംപിളായി രജിഷ .മലയാളി പ്രേക്ഷകരുടെ പ്രിയതാരം രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘Deux’-ന്റെ പോസ്റ്റർ പുറത്ത്. സിംപിളായ ലുക്കിലും സ്റ്റൈലിഷ് വൈബിലുമാണ് പുതിയ പോസ്റ്ററിൽ രജിഷ പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്തമായ അവതരണവും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ രജിഷയുടെ പുതിയ ലുക്ക് ഇതിനോടകം ശ്രദ്ധ നേടുന്നുണ്ട്. ഒലീവ് ഗ്രീൻ വസ്ത്രത്തിൽ ലളിതമായ ലുക്കിലും ,ഡെനിം ജാക്കറ്റണിഞ്ഞ് കൂടുതൽ സ്റ്റൈലിഷായ ലുക്കിലുമാണ് താരത്തെ പോസ്റ്ററിൽ കാണാനാകുന്നത്.
‘സിംപിൾ ബട്ട് വൈബ്’ എന്ന വിശേഷണത്തിന് അനുയോജ്യമായ രീതിയിലാണ് പോസ്റ്ററിന്റെ അവതരണം. ഓറഞ്ച് പശ്ചാത്തലവും വ്യത്യസ്തമായ ഫ്രെയിമിങ്ങും ചിത്രത്തിന് വേറിട്ടൊരു ദൃശ്യഭംഗി നൽകുന്നു.
രജിഷയുടെ വേറിട്ട ലുക്കുമായി എത്തിയ ‘Deux’ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുമോ എന്നതാണ് ഇനി കാണേണ്ടത്.
Deux- ൽ സിംപിളായി രജിഷ
LAST ARTICLE
ഭൈരവ തിരിച്ചെത്തുന്നു, പ്രഭാസിന് ജന്മദിനാശംസകളുമായി ‘കൽക്കി 2898 എഡി’ ടീം; മേക്കിങ് വീഡിയോ പുറത്ത്
[…] […]