സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്ത് ചിത്രത്തിലെ നസ്ലിന്റെ ക്യാരക്ടർ ടീസർ ശ്രദ്ധ നേടുകയാണ്. ചുവപ്പും കറുപ്പും കലർന്ന ചെക്ക് ഷർട്ടും മഞ്ഞ നിറത്തിലുള്ള മുന്നറിയിപ്പ് ടേപ്പുകളും തീജ്വാലകൾ നിറഞ്ഞ പശ്ചാത്തലവുമാണ് ക്യാരക്ടർ പോസ്റ്ററിന്റെ പ്രധാന ആകർഷണം. വ്യത്യസ്തമായ ഗെറ്റപ്പിലും ആവേശകരമായ ഭാവത്തിലുമാണ് നസ്ലിൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ‘സീനി’ൽ ഈശ്വരൻ എന്ന കഥാപാത്രം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു അവതരണമാണ് പുതിയ ക്യാരക്ടർ ടീസർ നൽകുന്നത്.ചിത്രത്തിന്റെ ടീസറും പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. നസ്ലിന്റെ പുതിയ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
നസ്ലിൻ സീൻ ക്യാരക്ടർ ടീസർ കാണാം
https://youtu.be/iMfpwf_DYec?si=zlyR8e2N_AfbRx-p
LASR ARTICLE
സുഷിൻ ശ്യാമിന്റെ ശബ്ദത്തിൽ ‘ഒറിജിനലി’ലെ പുതിയ ഗാനം ‘കാർക്കാലമേഘം ലിറിക്കൽ വീഡിയോ പുറത്തിറങ്ങി