ഉടുമ്പൻചോല വിഷൻ ഒക്ടോബർ 23-ന്

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ത്രില്ലർ ചിത്രമാണ് ‘ഉടുമ്പൻചോല വിഷൻ’. മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരത്തിന്റെ ഇടനാഴികളും സംഘര്‍ഷങ്ങളും പ്രമേയമാക്കി എത്തുന്ന ഈ ചിത്രം ഒക്ടോബർ 23-ന് തിയേറ്ററുകളിലെത്തുകയാണ്. സെൻസറിങ് നടപടികൾ പൂർത്തിയാക്കി യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, മിലിന്ദ് സോമൻ, സുദേവ് നായർ, അശോകൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അലൻ റോഡ്നിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് ആർ മീഡിയ ലാബ്‌സിന്റെയും യു. ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയുടെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഒപ്പം പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വാർത്തകളുടെ ലോകവും അതിന് പിന്നിലെ താല്‍പ്പര്യങ്ങളും അധികാരബന്ധങ്ങളും കോര്‍ത്തിണക്കുന്ന ചിത്രം പ്രേക്ഷകരില്‍ വലിയ ആകാംക്ഷയാണ് ഉണർത്തിയിട്ടുള്ളത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിനും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കാൻ ‘ഉടുമ്പൻചോല വിഷൻ’ തിയേറ്ററുകളിൽ എത്തുകയാണെന്ന അണിയറപ്രവർത്തകരുടെ വാഗ്ദാനം സിനിമയേക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

ഉടുമ്പൻചോല വിഷൻ ഒക്ടോബർ 23-ന്

https://www.instagram.com/p/DewnS3XlLcW/?utm_source=ig_web_copy_link&exln=MWQ1ZGUxMzBkMA==&srtk=MWQ1ZGUxMzBkMA==

LAST ARTICLE

മാസ് ലുക്കിൽ ഗുരു; ‘ബാച്ച്ലർ പാർട്ടി Deux’- ലെ ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ പുറത്ത്

 

By admin

One thought on “ത്രില്ലർ ചിത്രം ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23-ന് തിയേറ്ററുകളിൽ”

Leave a Reply

Your email address will not be published. Required fields are marked *