സലാം ബുഖാരി സംവിധാനം ചെയ്ത് മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ഉടുമ്പൻചോല വിഷൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മാസ് ലുക്കിലാണ് മാത്യു തോമസ് എത്തിയിരിക്കുന്നത്. തോക്കുമായി കയ്യിലേതുൾപ്പെടെയുള്ള താരത്തിന്റെ ഗെറ്റപ്പും ആക്ഷൻ രംഗങ്ങളും ആരാധകരിൽ ഏറെ കൗതുകവും പ്രതീക്ഷയും ഉണർത്തിയിട്ടുണ്ട്. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, സിദ്ദീഖ് എന്നിവർ ചേർന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്ത ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കംപ്ലീറ്റ് മാസ് എന്റർടെയിനറായി ഒരുങ്ങുന്ന ഈ ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, അശോകൻ, ബാബുരാജ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഉടുമ്പൻചോല ട്രെയിലർ കാണാം
https://youtu.be/zi7-R7kiUHk?si=hW5yPcERpSaaHWyN
LAST ARTICLE
നായകൻ സംഗീത് പ്രതാപ്, നായിക മമിതാ ബൈജു ‘ഹലോ ഡിയർ’ റിലീസ് ജനുവരി 29ന്
[…] മാസ് ലുക്കിൽ മാത്യു തോമസ്;’ഉടുമ്പൻചോ… […]