ഹലോ ഡിയർ ജനുവരി 29ന് തിയറ്ററുകളിലെത്തുന്നു. മമിതാ ബൈജുവും സംഗീത് പ്രതാപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ ഡിയർ’ എന്ന പുതിയ മലയാള ചലച്ചിത്രം അടുത്ത വർഷം ജനുവരി 29-നാണ് ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തികച്ചും ഒരു റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നടനും എഴുത്തുകാരനുമായ ദിനോയ് പൗലോസാണ് ഈ സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ യൂൂത്തിന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് എന്റർടൈനർ ആയിരിക്കും ഈ സിനിമ. സുരേഷ് കൃഷ്ണ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഹലോ ഡിയർ ജനുവരി 29ന്
LAST ARTICLE
ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷ നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ
[…] […]