പദയാത്ര ഡിസംബർ 4ന് തിയേറ്ററുകളിലെത്തും .മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രശസ്ത കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം ചിത്രം വരുന്ന ഡിസംബർ 4-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഒരു പീരിയഡ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, അലൻസിയർ, മധുപാൽ, നന്ദു, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തിയേറ്ററുകളിൽ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പദയാത്ര ഡിസംബർ 4ന്
LAST ARTICLE
‘ഭൗമ’ നവംബർ 12-ന് തിയേറ്ററുകളിലേക്ക്
[…] മമ്മൂട്ടി-അടൂർ ചിത്രം പദയാത്ര ഡിസംബർ… […]