പാർവതി തിരുവോത്തിന്റെ പോലീസ് കഥാപാത്രം; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ പുറത്തിറങ്ങി

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ .നടി പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സിനിമാപ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട് തുടങ്ങി പ്രമുഖരായ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകറും സംഗീതം മുജീബ് മജീദുമാണ് നിർവഹിക്കുന്നത്. കോട്ടയവും എറണാകുളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ കാണാം

https://youtu.be/hf96obsJIGU?si=6l4m-JUBWZAQ_ur3

LAST ARTICLE

നിത്യ മേനോൻ- ഡി.കെ. ചിത്രവുമായി ലിയോ വിഷൻ; സഹനിർമാണം നിത്യയുടെ കെയൂരി പ്രൊഡക്ഷൻസ്

By admin

One thought on “പാർവതി തിരുവോത്തിന്റെ പോലീസ് കഥാപാത്രം; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ പുറത്തിറങ്ങി”

Leave a Reply

Your email address will not be published. Required fields are marked *