ഗീതു മോഹൻദാസിന്റെ വലിയ ബജറ്റ് ചിത്രം ; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സംവിധായിക ഗീതു മോഹൻദാസ്. സൗത്ത് ഇന്ത്യൻ സൂപ്പർതാരം യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നതിലൂടെയാണ് ഗീതു ഈ നേട്ടം സ്വന്തമാക്കുന്നത്. ഏകദേശം 600 കോടി രൂപ മുതൽമുടക്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇത്രയും വലിയ ബജറ്റിൽ ഒരു സിനിമ ഒരുക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ സംവിധായിക എന്ന ചരിത്രപ്രധാനമായ നേട്ടമാണ് ഇതിലൂടെ ഗീതു മോഹൻദാസ് സ്വന്തമാക്കുന്നത്. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ തയ്യാറാകുന്ന ഈ ആക്ഷൻ ത്രില്ലർ സിനിമ കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരായി ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ദേശീയ പുരസ്കാര ജേതാക്കളായ പ്രമുഖരും അണിനിരക്കുന്നുണ്ട്. മലയാളത്തിൽ ലിമേഴ്സ് ഡൈസ്, മൂത്തോൻ തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കുള്ള ദൃശ്യവിസ്മയങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. വമ്പൻ താരനിരയും വിദേശ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്ന ടോക്സിക് ഇന്ത്യൻ സിനിമയുടെ വ്യാപ്തിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
Geetu Mohandas Speech
https://youtu.be/fqw09y1Mgnw?si=IRNUS-ujsbsXg7yY
LAST ARTICLE
മമിത-സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; ‘ഹലോ ഡിയർ’ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
[…] […]