ഖലീഫ ദ ലെഗസി തുടരും ;മലയാള സിനിമയുടെ ഓണക്കാലം ആവേശത്തിലാഴ്ത്തി പൃഥ്വിരാജ് സുകുമാരൻ – വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മാസ് ആക്ഷൻ ചിത്രം ‘ഖലീഫ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ‘ഖലീഫ 2: ദ ലെഗസി’ (Khalifa 2 – The Legacy) എന്നാണ് സിനിമയുടെ സീക്വലിന് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിൽ ആമീർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയപ്പോൾ, മലയാളികളുടെ പ്രിയതാരം മോഹൻലാൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന നിർണായക കഥാപാത്രമായി ചിത്രത്തിൽ പ്രത്യേക വേഷത്തിലെത്തിയിരുന്നു. മാമ്പറയ്ക്കൽ കുടുംബത്തിന്റെ പാരമ്പര്യവും അധോലോക പശ്ചാത്തലവും രക്തം പറയുന്ന ചരിത്രവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആദ്യ ഭാഗം തിയറ്ററുകളിൽ എത്തിയതിന് പിന്നാലെയാണ് സിനിമയുടെ തുടർച്ചയായ ലെഗസി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിന്റെ പുതിയ വിശേഷങ്ങൾക്കായി വലിയ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ഈ ദൃശ്യവിരുന്ന് കുടുംബ പ്രേക്ഷകരെയും ആക്ഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിക്കുന്ന ഒന്നായിരിക്കുമെന്നുറപ്പാണ്.
Khalifa 2 Announcement Video കാണാം
https://youtu.be/53-99YsVags?si=JzLFjCv5Y9QUtdi-
LAST ARTICLE
അരുൺ ഗോപിയുടെ നിർമാണത്തിൽ ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; നായകൻ സൈജു കുറുപ്പ്
[…] […]