തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പമ്പയിൽ ആരംഭിച്ചു. മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ എസ്.ഐ. ടി.എസ്. ലൗലജൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. രതീഷ് രവിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ശബരിമല ക്ഷേത്രവും പരിസരവും പെരിയാർ കടുവ സങ്കേതത്തിൽ ഉൾപ്പെടുന്നതിനാൽ, സന്നിധാനത്ത് ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചിട്ടുണ്ട്. നിലവിൽ പമ്പ വരെയാണ് റാന്നി വനംവകുപ്പ് ഡിവിഷൻ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുള്ളത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനം. ദേവസ്വം ബോർഡ് മുൻകൂട്ടി അനുമതി നൽകിയിരുന്നെങ്കിലും, മുഴുവൻ സ്‌ക്രിപ്റ്റും സമർപ്പിക്കുക, ശബരിമലയുടെ വിശ്വാസ പ്രമാണങ്ങളെ ഹനിക്കുന്നതൊന്നും ചിത്രത്തിലില്ലെന്ന് ഉറപ്പുവരുത്തുക, അമ്പതിനായിരം രൂപ ഡെപ്പോസിറ്റ് ചെയ്യുക തുടങ്ങിയ നിബന്ധനകൾ വെച്ചിരുന്നു.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 366-ാമത്തെ ചിത്രമാണ്. ഈ വർഷം ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
LAST ARTICLE
തന്റെ അടുത്ത ഏഴ് സിനിമകളുടെ സംവിധായകരെ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ
[…] […]