ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ടൈം ട്രാവൽ ത്രില്ലർ ചിത്രം ‘ORIJINAL’-ന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരട്ട വേഷങ്ങളിലാണ് ശ്രീനാഥ് ഭാസി എത്തുന്നത്. “ഇനി നമ്മുടെ സമയാ” എന്ന ശ്രീനാഥ് ഭാസിയുടെ ഡയലോഗ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് റമീസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ഒറിജിനൽ’. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഹർഷാദാണ്.

അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ഇലക്ട്രോണിക് കിളി’ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫഹദ് ഫത്‌ലിയും എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയുമാണ് നിർവ്വഹിക്കുന്നത്. തിങ്ക് മ്യൂസിക്കിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *