ധ്യാൻ ശ്രീനിവാസൻ & P രാജീവ്‌ ടീമിന്റെ പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ

നടൻ ധ്യാൻ ശ്രീനിവാസന്റെ പുതിയ പരസ്യം ആണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രശസ്ത പരസ്യ സംവിധായകനും ധ്യാന്റെ കസിൻ സഹോദരനുമായ രാജീവ് പി സംവിധാനം ചെയ്ത സെപ്റ്റിക് ടാങ്ക് ബ്രാൻഡിന്റെ പരസ്യത്തിലാണ് ധ്യാൻ അഭിനയിച്ചിരിക്കുന്നത്. പരസ്യബോർഡ് പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

സാധാരണയായി സിനിമാതാരങ്ങൾ ലക്ഷ്വറി ബ്രാൻഡുകളുടെയും വിവിധ ജനപ്രിയ ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ, സെപ്റ്റിക് ടാങ്ക് പോലുള്ള ദൈനംദിന ആവശ്യവുമായി ബന്ധപ്പെട്ട ഒരു ഉൽപ്പന്നത്തിന്റെ പരസ്യത്തിൽ ധ്യാൻ അഭിനയിച്ചതാണ് ട്രോളുകൾക്ക് പ്രധാനമായും കാരണമായത്.

എന്നാൽ വീടുകളുമായി നേരിട്ട് ബന്ധപ്പെട്ടതും പ്രായോഗികമായി ആവശ്യമായതുമായ ഒരു ഉൽപ്പന്നമാണ് സെപ്റ്റിക് ടാങ്ക്. അതിനാൽ ഇത്തരം ഒരു ഉൽപ്പന്നത്തിന്റെ പരസ്യത്തിൽ ഒരു സിനിമാതാരം അഭിനയിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ ട്രോളുകളെ അവഗണിച്ച് വ്യത്യസ്തമായ ഒരു പരസ്യ ആശയം ഏറ്റെടുത്ത ധ്യാൻ ശ്രീനിവാസന്റെ സമീപനവും ഇതിനിടെ ചർച്ചയാകുകയാണ്. സറ്റയർ സ്വഭാവത്തിലുള്ള ക്യാപ്ഷനോടെയാണ് പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. പരസ്യം പുറത്തിറങ്ങിയ സമയത്ത് തന്നെ അതിന്റെ മേക്കിങ്ങും, കണ്ടന്റും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാൽ, പിന്നീട് പ്രധാന ഹൈവേകളിൽ പരസ്യബോർഡുകൾ കൂടി പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ ധ്യാൻ ശ്രീനിവാസനെയും പരസ്യ സംവിധായകൻ രാജീവ്  പിയെയും കുറിച്ചുള്ള ചർച്ചകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായി.ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ക്യാമറമാൻ എസ്.കുമാറാണ്.

പതിവ് താരപരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഈ ക്യാമ്പയിൻ, ഉൽപ്പന്നത്തിന്റെ സ്വഭാവത്തേക്കാൾ അതിനെ അവതരിപ്പിച്ച വ്യത്യസ്തമായ രീതിയിലൂടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ധ്യാൻ ശ്രീനിവാസന്റെ പുതിയ പരസ്യം കാണാം

https://youtu.be/BSq_R7DjRCs?si=gM6J5a7RJnsdy7yF

LAST ARTICLE

‘കാതങ്ങൾ ദൂരെ’; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ ആദ്യ ഗാനം പുറത്ത്

By admin

One thought on “ധ്യാൻ ശ്രീനിവാസൻ & P രാജീവ്‌ ടീമിന്റെ പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ”

Leave a Reply

Your email address will not be published. Required fields are marked *