രാമനായി രൺബീർ, രാവണനായി യഷ്; ആരാധകരെ ആവേശത്തിലാഴ്ത്തി 'രാമായണ' ട്രെയിലർ

രാമായണ ട്രെയിലർ പുറത്ത് ; ബോളിവുഡും സൗത്ത് ഇന്ത്യൻ സിനിമയും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാത്ഭുത ചിത്രം ‘രാമായണ’ത്തിന്റെ ഒഫിഷ്യൽ ട്രെയിലർ പുറത്തുവന്നതോടെ ഇന്ത്യൻ സിനിമാലോകം ആവേശത്തിലാണ്. രാമനായി വെള്ളിത്തിരയിൽ രൺബീർ കപൂർ എത്തുമ്പോൾ, കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള പ്രേക്ഷകരുടെ പ്രിയതാരം യാഷ് ഭീകരനായ രാവണനായി വില്ലൻ വേഷത്തിൽ വിസ്മയം തീർക്കുന്നു. സൗന്ദര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായ സീതയായി മലയാളി കൂടിയായ സായി പല്ലവി എത്തുന്നതോടെ ചിത്രത്തിന്റെ താരമൂല്യം ഇരട്ടിച്ചിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യവിസ്മയം ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ദൃശ്യകാവ്യമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിഎഫ്എക്സ് രംഗങ്ങളും പശ്ചാത്തല സംഗീതവും ഹോളിവുഡ് നിലവാരത്തിലുള്ളതാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സണ്ണി ഡിയോൾ ഹനുമാനായി വേഷമിടുന്ന ചിത്രത്തിൽ അക്കാദമി അവാർഡ് ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്ന് സംഗീതം ഒരുക്കുന്നു എന്നത് ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു ശേഷമുള്ള കാലഘട്ടത്തിൽ എത്തുന്ന ഈ ചിത്രം ഇന്ത്യൻ പുരാണ കഥകളെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കുമെന്ന് ഉറപ്പാണ്. അടുത്ത വർഷം തിയേറ്ററുകളിലെത്തുന്ന ഈ ഇതിഹാസ ചിത്രം ഇന്ത്യൻ സിനിമയുടെ ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചനയും ട്രെയിലറിന് ലഭിക്കുന്ന അഭൂതപൂർവ്വമായ വരവേൽപ്പും വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലർ കാണാം

https://youtu.be/1zip1rNaNYs?si=nffYcWTh26Pjr0gY

LAST ARTICLE

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം ‘ഖലീഫ’യിലെ ഡബ്ബിംഗ് പൂർത്തിയാക്കി

By admin

One thought on “രാമനായി രൺബീർ, രാവണനായി യഷ്; ആരാധകരെ ആവേശത്തിലാഴ്ത്തി ‘രാമായണ’ ട്രെയിലർ”

Leave a Reply

Your email address will not be published. Required fields are marked *