വമ്പൻ 'പരിപാടിയുമായി' കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാനം ഘട്ടത്തിലേക്ക്

‘2018’, ‘മാളികപ്പുറം’, ‘രേഖാചിത്രം’, ‘ആട് 3’ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്. നടൻ ജോജു ജോർജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം വമ്പൻ കാൻവാസിൽ ഡിസംബർ റിലീസായാണ് ഒരുങ്ങുന്നത്. ഒരു വർഷത്തോളം നടന്ന പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് വേണ്ടി നാലുമാസത്തോളം സമയമെടുത്താണ് ആക്ടേഴ്സ് ഗ്രൂമിങ് പ്രോഗ്രാം നടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും പൂർത്തിയായി. സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘പരിപാടി’. 2024-ൽ തിയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’ ഗംഭീര ബോക്സോഫീസ് കളക്ഷൻ ആണ് നേടിയത്. ‘പണി’ക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയിൽ ‘പരിപാടി’ വൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ‘2018’, ‘ആട് 3’, 50 കോടി ക്ലബിൽ ഇടം പിടിച്ച ‘രേഖാചിത്രം’ എന്നിവയ്ക്ക് ശേഷം കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുക.

വമ്പൻ ‘പരിപാടിയുമായി’ കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാനം ഘട്ടത്തിലേക്ക്

https://www.instagram.com/p/DbCyoSKxaCe/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==

LAST ARTICLE

സസ്‌പെൻസ് അവസാനിച്ചു നായികയെ അവതരിപ്പിച്ച് പൃഥ്വിയുടെ ഖലീഫ ആരാണ് ആ സുന്ദരി?

 

 

By admin

One thought on “വമ്പൻ ‘പരിപാടിയുമായി’ കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാനം ഘട്ടത്തിലേക്ക്”

Leave a Reply

Your email address will not be published. Required fields are marked *