കൗബോയ് ലുക്കിൽ ഫഫയും ലാലേട്ടനും .സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി ഫഹദും മോഹൻലാലും കൗബോയ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ. വെസ്റ്റേൺ സ്റ്റൈൽ കൗബോയ് ഹാറ്റും വ്യത്യസ്തമായ വേഷധാരണയും ഇരുവരുടെയും ലുക്കിന് പുതിയൊരു ഭാവം നൽകുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
ഫഹദിന്റെ സ്റ്റൈലിഷ് ലുക്കും മോഹൻലാലിന്റെ ക്ലാസിക് കൗബോയ് അവതാരവും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേർ ഈ ലുക്ക് പുതിയ സിനിമയുടെയോ പ്രത്യേക ഫോട്ടോഷൂട്ടിന്റെയോ ഭാഗമാണോ എന്ന ആകാംക്ഷയും പങ്കുവെക്കുന്നു.
എന്നാൽ, ഈ ചിത്രങ്ങൾ ഏത് പ്രോജക്റ്റുമായി ബന്ധപ്പെട്ടതാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഇരുവരുടെയും കൗബോയ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.
കൗബോയ് ലുക്കിൽ ഫഫയും ലാലേട്ടനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു.
https://www.instagram.com/p/Da5badjpSys/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==
LAST ARTICLE
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന ‘ഉന്മാദം’ – ജൂലൈ 31 മുതൽ തിയേറ്ററുകളിൽ
[…] കൗബോയ് ലുക്കിൽ ഫഫയും ലാലേട്ടനും […]