പശ്ചിമേഷ്യയിലെ സംഘർഷം റിലീസ് പ്ലാൻ മാറ്റി Toxic ടീം റിലീസ് ഇനി ജൂൺ 4

Toxic റിലീസ് മാറ്റി .യഷ് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘ടോക്സിക്’ (Toxic: A Fairy Tale for Grown-ups) മാറ്റിവെച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയില്‍ നിന്നും ചിത്രം 2026 ജൂണ്‍ നാലാം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ നിലവിലെ അനിശ്ചിതാവസ്ഥയും മറ്റ് വെല്ലുവിളികളും കണക്കിലെടുത്താണ് നിര്‍മ്മാതാക്കള്‍ ഇത്തരമൊരു തീരുമാനമെടുത്തത് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നേരത്തെ നിശ്ചയിച്ച തീയതിയില്‍ നിന്നും റിലീസ് നീണ്ടുപോയത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും, മികച്ച ദൃശ്യാനുഭവം ഉറപ്പാക്കാനാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Toxic റിലീസ് മാറ്റി

https://www.instagram.com/p/DVcv_G4kXYL/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==

LAST ARTICLE

യുവതാരങ്ങളുടെ ത്രില്ലർ മാജിക് ‘ശേഷം 2016’ എത്തുന്നു

By admin

One thought on “പശ്ചിമേഷ്യയിലെ സംഘർഷം റിലീസ് പ്ലാൻ മാറ്റി Toxic ടീം റിലീസ് ഇനി ജൂൺ 4”

Leave a Reply

Your email address will not be published. Required fields are marked *