വിജയ് ദേവരകൊണ്ട രശ്മിക വിവാഹക്ഷണക്കത്ത് പുറത്ത്

വിജയ് ദേവരകൊണ്ട രശ്മിക വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി .തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഏറെ നാളത്തെ ഗോസിപ്പുകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ടാണ് ഇരുവരുടെയും വിവാഹക്ഷണക്കത്ത് പുറത്തുവന്നിരിക്കുന്നത്. 2026 ഫെബ്രുവരി 26-ന് വളരെ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്നോടിയായി ഫെബ്രുവരി 17-ന് തന്നെ ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടു കഴിഞ്ഞു.

​വിവാഹത്തിന് ശേഷം മാർച്ച് 4 ബുധനാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള താജ് കൃഷ്ണ ഹോട്ടലിൽ വെച്ച് സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കും മറ്റ് പ്രമുഖർക്കുമായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്ന വേളയിൽ ഏവരുടെയും സ്നേഹവും അനുഗ്രഹവും പ്രാർത്ഥനയും വിജയ് ദേവരകൊണ്ടയും രശ്മികയും അഭ്യർത്ഥിച്ചു. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ ഈ താരജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നാകുന്നത് ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

വിജയ് ദേവരകൊണ്ട രശ്മിക വിവാഹക്ഷണക്കത്ത്

https://www.instagram.com/p/DU0NIoUEmga/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==

LAST ARTICLE

ഓസ്കർ പ്രതീക്ഷിച്ചിരിക്കുന്ന പ്ലസ്ടു പയ്യൻ : വിനീത് മാധവനെ പരിചയപ്പെടുത്തി നസ്‌ലെൻ…

 

By admin

One thought on “വിജയ് ദേവരകൊണ്ട രശ്മിക വിവാഹക്ഷണക്കത്ത് പുറത്ത്”

Leave a Reply

Your email address will not be published. Required fields are marked *