നിഖിലിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സ്വയംഭു ' ടീസർ ;നായിക സംയുക്ത മേനോൻ

സ്വയംഭു ടീസർ പുറത്ത് . നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സ്വയംഭൂ’വിന്റെ ടീസർ പുറത്തിറങ്ങി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിൽ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. യുദ്ധക്കളത്തിലെ പോരാട്ടവീര്യം വിളിച്ചോതുന്ന പോസ്റ്ററുകളും ടീസറിലെ ദൃശ്യങ്ങളും ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുള്ള കഥാപാത്രമായി നിഖിൽ എത്തുമ്പോൾ വില്ല് എന്തിയ ശക്തമായ സ്ത്രീ കഥാപാത്രമായാണ് സംയുക്ത പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരത് കൃഷ്ണമചാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്കിന് പുറമെ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിൽ എത്തും.

സ്വയംഭു ടീസർ കാണാം

https://youtu.be/v-GOJBCR4zQ?si=k6nGwZcGwIoOK9Q1

LAST ARTICLE

അർജുൻ സർജ സംവിധാനം ചെയ്യുന്ന ‘സീതാ പയന’ത്തിലെ ‘ബസവന്നാ’ ഗാനം റിലീസായി

By admin

One thought on “നിഖിലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സ്വയംഭു ‘ ടീസർ ;നായിക സംയുക്ത മേനോൻ”

Leave a Reply

Your email address will not be published. Required fields are marked *