അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ്

അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ്. പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിന് ശേഷം യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോസ്മിക് സാംസൺ’ റിലീസിനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത്ത് ജോസഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജാ ചടങ്ങുകൾ നേരത്തെ കൊച്ചിയിൽ നടന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന പുതിയ വിവരങ്ങൾ പ്രകാരം ഒക്ടോബർ 16-ന് പൂജ അവധി ദിനങ്ങളോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിൽ എത്താനാണ് സാധ്യത. ഫാന്റസി ഴോണറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സന്ദീപിന് പുറമെ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ‘മിന്നൽ മുരളി’ക്ക് ആക്ഷൻ ഒരുക്കിയ വ്ലാഡ് റിംബർഗ് തന്നെയാണ് ഈ ചിത്രത്തിനും ആക്ഷൻ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം സന്ദീപ് നായകനാകുന്ന ഈ പ്രോജക്റ്റിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ്
LAST ARTICLE

By admin

One thought on “അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ് പൂജ റിലീസ് എത്തുമെന്ന് റിപ്പോർട്ട്‌”

Leave a Reply

Your email address will not be published. Required fields are marked *