മങ്കാത്ത 2 വിന് വേണ്ടി മുറവിളി കുട്ടി ആരാധകർ

മങ്കാത്ത 2 വിന് വേണ്ടി മുറവിളി കുട്ടി ആരാധകർ.അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘മങ്കാത്ത’ തിയേറ്ററുകളിൽ വീണ്ടും ആവേശപ്പൂരം തീർക്കുകയാണ്. അജിത്തിന്റെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന നിലയിൽ ശ്രദ്ധേയമായ ഈ സിനിമയിലെ ‘വിനായക് മഹാദേവ്’ എന്ന വില്ലൻ ഷേഡുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. റിലീസ് ചെയ്ത് 14 വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിന് ലഭിക്കുന്ന വരവേൽപ്പ് അമ്പരപ്പിക്കുന്നതാണ്. തിയേറ്ററുകളിൽ ആരാധകർ ചിത്രം ആഘോഷമാക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു.

ഈ ആഘോഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടത് ‘മങ്കാത്ത 2’ വേണമെന്ന ആരാധകരുടെ ആവശ്യമാണ്. ഇതിന് സംവിധായകൻ വെങ്കട്ട് പ്രഭു നൽകിയ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, “ഇതിന് എന്ത് മറുപടി നൽകണമെന്ന് എനിക്കറിയില്ല, പക്ഷേ സത്യമായിട്ടും തല (അജിത്) സമ്മതം അറിയിച്ചാൽ താൻ ഈ സിനിമ ചെയ്യാൻ തയ്യാറാണ്” എന്നാണ് വെങ്കട്ട് പ്രഭു പറഞ്ഞത്. മങ്കാത്തയുടെ ആദ്യ ഭാഗം ചെയ്യാൻ തീരുമാനിച്ചത് അജിത്താണെന്നും, അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്റെ കാര്യത്തിലും അദ്ദേഹം തന്നെ തീരുമാനമെടുക്കണമെന്നും വെങ്കട്ട് പ്രഭു വ്യക്തമാക്കി. സിനിമ എല്ലാവരും ആസ്വദിക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

മങ്കാത്ത 2 വിന് വേണ്ടി മുറവിളി കുട്ടി ആരാധകർ

https://youtube.com/shorts/hEHYsVuXO98?si=AJoqwsPg90MAdy_f

LAST ARTICLE

താടിയെടുത്താല്‍ ആര്‍ക്കെടാ പ്രശ്നം’? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍

 

By admin

One thought on “മങ്കാത്ത 2 വിന് വേണ്ടി മുറവിളി കുട്ടി ആരാധകർ”

Leave a Reply

Your email address will not be published. Required fields are marked *