മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ടൈറ്റൻസി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് ഒരുക്കുന്ന ഈ ചിത്രം ഒരു ഫാന്റസി കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ജയസൂര്യയോടൊപ്പം വിനായകനും വളരെ പ്രധാനപ്പെട്ടൊരു വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം ബേബി ജീൻ, നിഹാൽ നിസാം, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്. എന്നിവരുടെ നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഡോൺ വിൻസെന്റ് സംഗീതവും നിർവഹിക്കുന്ന ‘ടൈറ്റൻസ്’ ഈ വർഷം ഒക്ടോബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *