ഹൈവാൻ ട്രെയ്‌ലർ പുറത്ത്

ഹൈവാൻ ട്രെയ്‌ലർ പുറത്ത് ; ഹിന്ദി സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രമാണ് ‘ഹൈവാൻ’. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും മുഖ്യവേഷങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ക്രൈം സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കാഴ്ചശക്തിയില്ലാത്ത ഒരു കഥാപാത്രമായാണ് സെയ്ഫ് അലി ഖാൻ അഭിനയിക്കുന്നത്. അതേസമയം, തികച്ചും ക്രൂരനായ ഒരു വില്ലൻ കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. പ്രശസ്ത മലയാള ചിത്രം ‘ഒപ്പത്തിന്റെ’ റീമേക്കായാണ് ഹൈവാൻ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബോമാൻ ഇറാനി, ശ്രിയ പിൽഗോൺകർ, സയാമി ഖേർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ് ത്രില്ലർ കാണാൻ വൻ ആവേശത്തിലാണ് ആരാധകർ

ചിത്രത്തിന്റെ ട്രെയിലർ കാണാം

https://youtu.be/hlfz1ep8IL4?si=mt5GFjyX9DbnlLpw

LAST ARTICLE

എൻ.ഐ.എ ഓഫീസറായി ജയസൂര്യ; ‘ഓപ്പറേഷൻ ത്രാൾ’ ടീസർ പുറത്തിറങ്ങി

By admin

One thought on “പ്രിയദർശൻ- അക്ഷയ് കുമാർ- സെയ്ഫ് അലി ഖാൻ ചിത്രം “ഹൈവാൻ” ട്രെയ്‌ലർ പുറത്ത്”

Leave a Reply

Your email address will not be published. Required fields are marked *