രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി’ എന്ന് തുടങ്ങുന്ന ഗാനം ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതനായ ജോ ദാനിയേൽ കുര്യാക്കോസാണ്. യുവഗായകരിൽ ശ്രദ്ധേയനായ കപിൽ കപിലനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രകാശ് വർമ്മയും അഭിരാമിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബർ 4-ന് തിയറ്ററുകളിലെത്തും. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി തൊണ്ണൂറ് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം യുവാക്കളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *