ദൃശ്യം 3-നോട് ഏറ്റുമുട്ടാൻ ഹാഷിറും സംഘവും

ദൃശ്യം 3-നോട് ഏറ്റുമുട്ടാൻ ഹാഷിറും സംഘവും .മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 ,യൂത്തിനെ കയ്യിലെടുത്ത വാഴയുടെ രണ്ടാം ഭാഗം വാഴ 2 എന്നിവ ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നു.

ഏപ്രിൽ മാസത്തെ വെക്കേഷൻ സീസൺ ലക്ഷ്യമിട്ടാണ് രണ്ട് ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, 2026 ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ഇതേ ദിവസമാണ് ഹാഷിറും സംഘവും എത്തുന്ന വാഴ 2-ഉം തങ്ങളുടെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. സൂപ്പർതാര ചിത്രവും യൂത്ത് സെൻസേഷൻ ചിത്രവും ഒരേ ദിവസം ഏറ്റുമുട്ടുന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ദൃശ്യം 3 ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണെങ്കിൽ, വാഴ 2 ഒരു കമിംഗ് ഓഫ് ഏജ് കോമഡി ഡ്രാമയാണ്. രണ്ടു ചിത്രങ്ങളും വ്യത്യസ്തമായ പ്രേക്ഷകരെ ലക്ഷ്യം വെക്കുന്നതിനാൽ ഏപ്രിൽ മാസത്തെ അവധി ദിനങ്ങൾ ബോക്സ് ഓഫീസിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

LAST ARTICLE

ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് ഡേറ്റ് പ്രഖ്യാപിച്ചു മോഹൻലാൽ

 

By admin

One thought on “ദൃശ്യം 3-നോട് ഏറ്റുമുട്ടാൻ ഹാഷിറും സംഘവും”

Leave a Reply

Your email address will not be published. Required fields are marked *