സ്റ്റെപ്പ് ഇറങ്ങാൻ ലാൽ സഹായിക്കുകയാണ് ചെയ്തത്, കൈ വച്ചത് തള്ളുന്നതാക്കി: പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല”: വിവാദങ്ങളിൽ പ്രതികരിച്ചു എസ്.എൻ. സ്വാമി

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ മോഹൻലാൽ തന്നോട് മോശമായി പെരുമാറി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ചു തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കേവലം റീച്ചിന് വേണ്ടി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എസ് എൻ സ്വാമി പറഞ്ഞു.

ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെയുണ്ടായ തിരക്കിലെ ദൃശ്യങ്ങൾ മനഃപൂർവം എഡിറ്റ് ചെയ്തും ഫ്രെയിമുകൾ മാറ്റിയും ദുർവ്യാഖ്യാനം ചെയ്താണ് പ്രചരിപ്പിക്കുന്നത്.

സ്റ്റെപ്പുകൾ ഇറങ്ങാൻ മോഹൻലാൽ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നും സ്വാമി പറഞ്ഞു

‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്ന് മോഹൻലാൽ തന്നോട് സ്നേഹത്തോടെ ചോദിച്ച കാര്യമാണ്. ഇതാണ് വിവാദമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമറയുമായി തിക്കിത്തിരക്കി വന്നവരോടാണ് മോഹൻലാൽ ബാക്കി കാര്യങ്ങൾ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *