‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ‘ഐ.സി.യു’ (ICU – Innocent Craziness Unleashed) എന്ന സിനിമയിലെ ‘ഒരാളിലായ് മനം’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ മെലഡി ഗാനം ആരാധകർക്കായി പങ്കുവെച്ചത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ തമിഴ് ചിത്രം ‘ഉറിയടി’യിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് നായികയായി എത്തുന്നത്. ബി.കെ. ഹരിനാരായണൻ രചിച്ച വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീരാ വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാർ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സി. ലോകനാഥനും എഡിറ്റിംഗ് ലിജോ പോളുമാണ് കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്ന സിനിമയുടെ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *