ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക് മേക്കർ ജേക്ക്സ് ബിജോയ് ഈണം നൽകിയ ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന ഗാനമാണ് വാലന്റൈൻസ് ഡേ സമ്മാനമായി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രമുഖ ബോളിവുഡ് ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ പിന്നണി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. വിശാൽ മിശ്രയ്ക്കൊപ്പം ആവണി മൽഹാർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ.
2025-ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയ്-കൈതപ്രം-ടൊവിനോ ടീം വീണ്ടും ഒന്നിക്കുന്ന പാട്ടാണിത്. ഗാനരംഗത്തിൽ ടൊവിനോ തോമസിനൊപ്പം നായിക കയാദു ലോഹറാണ് പ്രത്യക്ഷപ്പെടുന്നത്. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബുവാണ്. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 9-ന് അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തും.ജേക്ക്‌സ് ബിജോയ് – ടൊവിനോ കോംബോ; ‘പള്ളിചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി