മലയാള സിനിമയിലേക്ക് രക്തരക്ഷസ്സുകളുടെ നിഗൂഢമായ ലോകം അവതരിപ്പിക്കുന്ന വാംപയർ ആക്ഷൻ ത്രില്ലർ ‘ഹാഫി’ന്റെ (Half: The Chronicles of Two Half-Blooded Vampires) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഗോളം’ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ഹാഫ് ബ്ലഡെഡ് വാംപയറുകളുടെ കഥയാണ് പറയുന്നത്. രഞ്ജിത്ത് സജീവ്, അമല പോൾ, ഐശ്വര്യ രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം നടൻ അബ്ബാസ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് തീയേറ്ററുകളിൽ എത്തുക. ഇന്തോനേഷ്യൻ ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യൂലിസ്മാൻ ഒരുക്കുന്ന തീവ്രമായ ആക്ഷൻ രംഗങ്ങളും വാംപയർ മിത്തോളജിയിൽ ഊന്നിയുള്ള കഥാപരിസരവും മലയാള പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം തന്നെയാകും സമ്മാനിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *