ലെജൻഡ് ശരവണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ‘ലീഡർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘കാക്കി സട്ടൈ’, ‘കൊടി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തിൽകുമാറാണ്. തന്റെ ആദ്യ ചിത്രമായ ‘ദി ലെജൻഡ്’ എന്ന സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ശരവണൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. എപ്പോഴും ക്ലീൻ ഷേവ് ലുക്കിൽ കണ്ടിരുന്ന ശരവണൻ ഇത്തവണ കടുപ്പമേറിയ താടിയുമായാണ് എത്തുന്നത്. ലുക്കിൽ മാത്രമല്ല, ആക്ഷൻ രംഗങ്ങളിലെ പ്രകടനത്തിലും അദ്ദേഹം പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ സിനിമയിലുണ്ട് . ശരവണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ ‘ദി ലെജൻഡ്’ എന്ന ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ വലിയ സിനിമാ സംരംഭമാണിത്. രണ്ടാം വരവിൽ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *