മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 ,യൂത്തിനെ കയ്യിലെടുത്ത വാഴയുടെ രണ്ടാം ഭാഗം വാഴ 2 എന്നിവ ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നു.

ഏപ്രിൽ മാസത്തെ വെക്കേഷൻ സീസൺ ലക്ഷ്യമിട്ടാണ് രണ്ട് ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, 2026 ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ഇതേ ദിവസമാണ് ഹാഷിറും സംഘവും എത്തുന്ന വാഴ 2-ഉം തങ്ങളുടെ റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. സൂപ്പർതാര ചിത്രവും യൂത്ത് സെൻസേഷൻ ചിത്രവും ഒരേ ദിവസം ഏറ്റുമുട്ടുന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ദൃശ്യം 3 ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണെങ്കിൽ, വാഴ 2 ഒരു കമിംഗ് ഓഫ് ഏജ് കോമഡി ഡ്രാമയാണ്. രണ്ടു ചിത്രങ്ങളും വ്യത്യസ്തമായ പ്രേക്ഷകരെ ലക്ഷ്യം വെക്കുന്നതിനാൽ ഏപ്രിൽ മാസത്തെ അവധി ദിനങ്ങൾ ബോക്സ് ഓഫീസിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *