ലൂസിഫറിന് പിന്നാലെ പൃഥ്വിയുടെ കടുവായിലും വില്ലനായി വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിലേക്ക്..

മലയാളത്തിന്റ നാളിതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി 2019 ഇൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രം. സ്റ്റീഫാൻ നെടുമ്പള്ളി എന്ന മാസ്സ് കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ ഭർത്താവും മയക്കുമരുന്ന് കടത്തുകാരനുമായ ക്രൂരനായ വില്ലൻ കഥാപാത്രമായെത്തി മലയാളി പ്രേക്ഷകരുടെ കൈയടി വാങ്ങിയ താരമായിരുന്നു ബോളിവുഡ് സൂപ്പർതാരമായ വിവേക് ഒബ്രോയ്.ലൂസിഫറിൽ വിസ്മയിച്ച അതെ ബോബി വീണ്ടും മലയാളത്തിൽ ഒരിക്കൽക്കൂടി പൃഥ്വിരാജിനൊപ്പം എത്തുന്നു എന്നാ വാർത്തയാണ് ഇപ്പോൾ മലയാള സിനിമ ലോകത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഒരിക്കൽ കൂടി വില്ലൻ വേഷത്തിലൂടെ കൈയടി വാങ്ങാൻ ബോളിവുഡ് സൂപ്പർതാരം ഒരുങ്ങുന്നത്..

ജിനു എബ്രഹാം കഥ, തിരക്കഥയൊരുക്കി 7 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷൻ സിനിമാ പ്രേമികകുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് വീണ്ടും സംവിധായകന്റെ വേഷമണിയുന്ന മലയാള ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന കടുവ. കടുവാക്കുന്നേൽ കുറുവാച്ഛൻ എന്നാ യുവ പ്ലാന്ററുടെ കഥ പറയുന്ന ചിത്രം മുഴുനീള ആക്ഷൻ ത്രില്ലെർ സിനിമയയാണ് ഒരുങ്ങുന്നത് ശനിയാഴ്ച ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ മുണ്ടക്കയത് പുരോഗമിക്കുകയാണ്.വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രോഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായൊരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവർക്കൊപ്പം ഹാരിശ്രീ അശോകൻ, അജു വർഗീസ്, രാഹുൽ മാധവ്, വിജയ രാഘവൻ, സായികുമാർ, സിദ്ദിഖ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.

അഭിനന്ദൻ രാമനുജം ചായഗ്രഹണമൊരുക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ജയിക്സ് ബിജോയ്‌ ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ആർട്ട്‌ ഡയറക്ടർ -മോഹൻദാസ്, കോസ്റ്റും -സ്റ്റേഫി സാവിയർ

Leave a Comment