പതിറ്റാണ്ടിലേറെ ഇന്ത്യൻ ബാറ്റ്മിന്റണിലെ ഗ്ലാമർ താരമായി നിറഞ്ഞു നിന്നിരുന്ന ജ്വാലഗുട്ടയുടെ വിവാഹം നാളെ നടക്കും. രാക്ഷസൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായ തമിഴ് സിനിമാ താരം വിഷ്ണു വിശാലുമൊത്തുള്ള നീണ്ട കാലത്തെ പ്രണയത്തിനോടുവിലാണ് ജ്വാലഗുട്ടയും, വിഷ്ണുവും നാളെ വിവാഹിതരാകുന്നത്. ജ്വാലവിഷ്ഡ് എന്ന ഹാഷ്ടാഘോടെ ഇരുവരും തന്നെയാണ് 22 നു വിവാഹിതരാകുന്ന കാര്യം ആരാധകരെ അറിയിച്ചത്. കുടുംബക്കാരും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങിലാണ് നാളെ ഇരുവരും വിവാഹിതരാവുക..
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഡബിൾസ് താരമായ ജ്വാലഗുട്ട 37ആം വയസിലാണ് വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നത് ബാഡ്മിന്റൺ താരം ചേതൻ ആനന്തുമായുള്ള ദീർഘകാലത്തെ പ്രണയം 2005 ഇൽ വിവാഹത്തിൽ എത്തിയെങ്കിലും 6വർഷത്തെ ദാമ്പത്യത്തിനോടുവിൽ ഇരുവരും 2011 ഇൽ വിവാഹ മോചിതരാവുകയായിരുന്നു. 2018 ഇൽ രജനി നടരാജനുമായുള്ള ബന്ധം വേർപെടുത്തിയ വിഷ്ണുവിന്റെയും രണ്ടാം വിവാഹമാണിത്.
19 വർഷക്കാലം ഇന്ത്യൻ ബാറ്റ്മിന്റണിന്റെ അവിഭാജ്യ ഘടകമായ ജ്വാലയുടെ നേട്ടങ്ങൾ മുഴുവൻ വനിതാ ഡബിൾസിൽ അശ്വിനി പോന്നപ്പയ്ക്കൊപ്പവും, മിക്സസ് ഡബിൾസിൽ മലയാളി താരം വി ദ്വിജുവിനോപ്പവുമായിരുന്നു ദിജു ജ്വാല ഗുട്ട എന്ന പേരിലറിയപ്പെട്ട സഖ്യം നിരവധി നേട്ടങ്ങളാണ് രാജ്യത്തിനായി നേടിയത്. 19 വർഷത്തിന്റ ബാഡ്മിന്റൺ കരിയറിൽ 14 തവണയോളം ദേശീയ ചാമ്പ്യനും, 2010 കോമൺവെൽത്ത് ഗെയിംസ് വനിതാ ഡബിൾസിൽ നേടിയ സ്വർണ്ണവും,മിക്സസ് ഡബിൾസിൽ നേടിയ വെള്ളിയും, 2011ഇൽ ലണ്ടനിൽ വച്ചു നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിലെ ബ്രോൻസ് മേഡലും എല്ലാം തന്നെ ജ്വാലഗുട്ടയുടെ കരിയറിലെ പോൻ തിളക്കങ്ങളാണ്.
മുൻപ് ആരാധകർ വിരുഷ്ക എന്നാ പേരിൽ ആഘോഷിച്ച വിരാട് കോഹ്ലി, അനുഷ്ക ശർമ്മ പ്രണയകഥ പോലെ ഈ ലോക്ക്ഡൌൺ കാലത്ത് ജ്വാലവിഷ്ഡ് എന്ന പേരിൽ ആരാധകർ ആഘോഷിച്ച ജോഡിയുടെ വിവാഹമാണ് നാളെ വിവാഹത്തിലേക്കെത്തുന്നത്….