പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹൃദയം’. വിനീത് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രണവ് മോഹന്‍ലാലിന് നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്ന് വിനീത് പറയുന്നു. പ്രണവിലേക്ക് എത്തിയത് എങ്ങനെയാണെന്നും വിനീത് പറയുന്നുണ്ട്.
കാമ്പസ് ചിത്രങ്ങള്‍ ഇതിന് മുന്‍പും ഒരുപാട് മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഹൃദയം. ഈ ചിത്രം കേരളത്തിന് പുറത്തുപോയി പഠി്ക്കുന്നവരുടെ കഥയാണ്. ഹൃദയത്തില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യം ഞാന്‍ മനസ്സില്‍ കണ്ട അഭിനേതാക്കളെ തന്നെ കാസ്റ്റ് ചെയ്യാന്‍ സാധിച്ചു എന്നതാണ്. എല്ലാവിധ ഭാഷകളും കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു ആളെ ആണ് ഉദ്ദേശിച്ചത്. അത് അപ്പുവില്‍ (പ്രണവ്) ഉണ്ടായിരുന്നു, പുറത്തുപോയി പഠിച്ച് ഒരാളും ശരീര ഘടനയുമെല്ലാം ഒത്തു വന്നത് പ്രണവിനെ കണ്ടപ്പോഴായിരുന്നു.
ചിത്രത്തില്‍ മുഴു നീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായതുകൊണ്ടും പ്രണവ് അതിന് പറ്റുമെന്ന് തോന്നിയെന്നും വിനീത് പറയുന്നു. വര്‍ക്ക് ചെയ്യാന്‍ ഏറ്റവും സുഖമുള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്നും വിനീത് പറഞ്ഞു. ഹൃദയത്തിന്റെ കഥ എഴുതുന്നതിന് മുന്‍പ് തന്നെ ദര്‍ശനയോട് കാര്യം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് കഥയിലെ ഏറ്റവും പ്രാധാന്യമുള്ള റോളാണ്. ഒരു കാസ്റ്റിങ് ശരിയായിലെങ്കില്‍ മറ്റെല്ലാ കാസ്റ്റിങും വീണും പോകും എന്ന് പറയില്ലേ. അത് പോലൊരു കഥാപാത്രമാണ് ദര്‍ശനയുടേത്. ഏറ്റവും അവസാനമാണ് കല്യാണിയെ സമീപിച്ചത്.
പ്രണവ് വളരെ സൈലന്റ് ആയിട്ടുള്ള ഒരാളാണ്. ചെറിയ നെഗറ്റീവ് റോള്‍ ചെയ്യാനുള്ള സീന്‍ വരുമ്പോള്‍ പ്രണവ് വളരെ എക്‌സൈറ്റഡ് ആയിരിക്കും. പ്രണവിന്റെ പേഴ്‌സണാലിറ്റി ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത ഒറു സംഭവം ചെയ്യാനാണ് ഏറെ താല്പര്യം. ഹൃദയത്തില്‍ അങ്ങനെ നെഗറ്റീവ് സീനുകള്‍ വളരെ കുറവാണ്. വളെര സങ്കടത്തോടെ ചെയ്യേണ്ട സീനുകള്‍ വരുമ്പോള്‍ പ്രണവ് അത് നല്ലതുപോലെ ചെയ്യാറുണ്ട്. നമുക്കും ആ ഒരു ഇമോഷ്ണല്‍ ഫീല്‍ പ്രണവിന്റെ അഭിനയം കാണുമ്പോള്‍ ലഭിക്കാറുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.