പ്രണവ് മോഹൻലാൽ,വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ഹൃദയത്തിനു ഹൃദയത്തിൽ തൊട്ട് ആശംസകൾ നേർന്നു മലയാള സിനിമാ ലോകം…

പ്രണവ് മോഹൻലാലിനെ നായകനാക്കി ഗായകനും, നടനും മലയാളത്തിന്റെ ഹിറ്റ് ഡയറക്റ്റർമാരിൽ ഒരാളുംമായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത “ഹൃദയം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ഹൃദയത്തിൽ നിന്നും ആശംസകൾ നേർന്നിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ ,മമ്മൂട്ടി,പൃഥ്വിരാജ് ,ടോവിനോ തോമസ്,കുഞ്ചാക്കോ ബോബൻ,നിവിൻ പൊളി,ഫഹദ് ഫാസിൽ ,സണ്ണി വെയിൻ,ആസിഫ് അലി,സിജു വിൽസണ്,ധ്യാൻ ശ്രീനിവാസൻ,ജിത്തു ജോസഫ്,പ്രിയദർശൻ,തുടങ്ങി മലയാള സിനിമയിലെ നടനും സംവിധായകരും അടങ്ങുന്ന വലിയൊരു നിര തന്നെയാണ് ഈ സൂപ്പർ താര പുത്രന് ആശംസകൾ നേർന്നു കൊണ്ട് മുന്നോട്ട് വന്നത്.പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ,ദർശന രാജേന്ദ്രൻ എന്നിവരെയും ഉൾകൊള്ളിച്ചുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ .

ജിത്തു ജോസഫ് സംവിധാനത്തിൽ 2018 ഇൽ പുറത്തിറങ്ങിയ “ആദി ” എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് പ്രണവ് മോഹൻലാൽ .ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന അരുൺ ഗോപി ചിത്രത്തിന് ശേഷം താരം നായകനായെത്തുന്ന മൂന്നമത്തെ ചിത്രമാണ് ഹൃദയം.മോഹൻലാൽ നായകനായെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും പ്രണവ് മോഹൻലാൽ അതിഥി താരമായെത്തുന്നുണ്ട്.

2010 ഇൽ നിവിൻ പോളി അടങ്ങുന്ന ഒരു കൂട്ടം യുവതാരങ്ങളെ നായകനാക്കി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വിനീത് ശ്രീനിവാസന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണ് “ഹൃദയം”.വിനീത് ശ്രീനിവാസൻ തന്നെ കഥ,തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മേരി ലാൻഡ് സിനിമാസ്,ബിഗ് ബാംഗ് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രമണ്യൻ,നോബിൾ ബാബു തോമസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.പ്രണവ് മോഹൻലാൽ നായികയായെത്തുന്ന ചിത്രത്തിൽ പ്രിയദർശന്റെ മകളും പ്രണവ് മോഹൻലാലിൻറെ സുഹൃത്തുമായ കല്യാണി പ്രിയദർശൻ,ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായെത്തുന്നു.അജു വർഗീസ്,അരുൺ കുരിയൻ,വിജയരാഘവൻ,ബൈജു സന്തോഷ്,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ നിർവഹിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്.ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ-അശ്വിനി കാലേ, കോസ്റ്റും-ദിവ്യ ജോർജ്, മേക്കപ്പ് -ഹസ്സൻ വണ്ടൂർ, ആർട്സ്-ജയറാം രാമചന്ദ്രൻ, സംഘട്ടനം-മാഫിയ ശശി, ലിറിക്‌സ്-കൈതപ്രം

Leave a Comment