*വിജയ്- അറ്റ്ലീ കൂട്ടുകെട്ടിൽ ഒരു ഹാട്രിക് ബ്ലോക്ക്‌ ബസ്റ്റർ അണിയറയിൽ ഒരുങ്ങുന്നു !!!!!*

IMG_20190422_201213 (2)വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘സര്‍ക്കാര്‍’ ന്റെ വിജയത്തിന്റെ ലഹരി കെട്ടോടുങ്ങുംബോഴേകും അടുത്ത ചിത്രത്തിന്റെ ലഹരിയിൽ ആരാധകർ. തൻ്റെ അറുപത്തി മൂന്നാം ചിത്രം ഒരുക്കുന്നത് സംവിധായകൻ അറ്റ്ലീ ആണ്. തലപതി 63 എന്നാണ് തത്കാലം ഈ ചിത്രത്തിന് പേര് ഇട്ടിരിക്കുന്നതും. വിജയ് യെ നായകനാക്കി മുൻപ് സംവിധാനം ചെയ്ത തെറി യും മെർസൽ ഉം വൻ വിജയം ആയിരിക്കുമ്പോൾ ആണ് അറ്ലീ യുടെ കൂടെ മൂന്നാമത്തെ സിനിമ കൂടി വെളിപ്പെടിത്തിയിരിക്കുന്നത്.
ഈ കൂട്ടുകെട്ടിലെത്തിയ മെർസൽ ദേശീയ മാധ്യമ ശ്രദ്ധ ആകർഷിച്ചത് GST ഡിജിറ്റൽ ഇന്ത്യ യെ എല്ലാം വിമർശിച്ചത് കൊണ്ടായിരുന്നു. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണ-വിതരണ കമ്പനിയായ എ.ജി.എസ് എൻ്റര്‍ടടൈന്‍മെൻ്റ്സിൻ്റെ ബാനറിലാണ് വിജയ്‍‍യുടെ പുത്തൻ ചിത്രം ഒരുങ്ങുന്നത്.
എ.ജി.എസിൻ്റെ അമരക്കാരി അര്‍ച്ചന കല്‍പതിയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു . 2019 ദീപാവലിയോടെ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് നീക്കം. ഇസൈ പുയൽ Ar റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരിക്കിയിരിക്കുന്നത്. അറ്ലീ യുടെ മുൻപത്തെ മൂന്ന് സിനിമയും കൈകാര്യം ചെയ്ത എഡിറ്റർ രൂപൻ ആണ് സിനിമയുടെ എഡിറ്റർ. പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷറഫ് ആണ് സിനിമയിൽ പ്രധാന വില്ലൻ വേഷം ചെയുന്നത് എന്നതും വലിയ പ്രതേകത ആണ്. ഷാരുഖ് ഖാൻ ഈ സിനിമയിൽ അഥിതി വേഷം ചെയുണ്ട് എന്ന് ഒരു കിംവദന്തി കേൾക്കുന്നുണ്ട് . നയൻ താര, റീബ മോണിക്ക, യോഗി ബാബു, ഡാനിയേൽ ബാലാജി, ആനന്ദരാജ്, രാജ്‌കുമാർ തുടങ്ങിയവർ ആണ് മറ്റു നടൻമാർ. എന്തായാലും ചില റെക്കോർഡ് കൾ തലപതി 63 ഇറങ്ങുന്നതോടെ പഴംകഥ ആവും എന്നതിൽ തർക്കം ഇല്ല.

MIDHUN GANGADHARAN