മലയാളികളുടെ പ്രിയ സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകന് കമല്‍ ഒരുങ്ങി കഴിഞ്ഞു . അക്ഷരങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച മാന്ത്രിക -നാലപ്പാട്ട് കമലയായും കമലാദാസ്സായും , മാധവിക്കുട്ടിയായും, കമലാ സുരയ്യയായുമൊക്കെ പല ജീവിതങ്ങള്‍ ഒരു ജന്മത്തില് ജീവിച്ചു തീര്‍ത്ത മലയാളികളുടെ സ്വന്തം ആമി. ഒരു മുത്തശ്ശി കഥപോലെ നമ്മളെ അതിശയിപ്പിക്കുകയും , കൊതിപ്പിക്കുകയും ചെയ്ത സ്ത്രീ. എഴുത്ത്കാരിയായും , ഭാര്യയായും അമ്മയായും, കാമുകിയായും പല യാഥാസ്ഥിതിക ചിന്തകളെയും കാറ്റില്‍ പറത്തിയ ഈ ജീവിതം വെള്ളിത്തിരയുടെ വലിയ ലോകത്തേക്ക് പകര്‍ത്തപ്പെടുന്നു . അവര്‍ എഴുതിയതിലുമധികം ആളുകള്‍ അവരെക്കുറിച്ചെഴുതി . നീര്‍മാതളത്തിന്റെ ഈ കൂട്ടുകാരിയുടെ കഥ സിനിമയക്കുന്നതിനെക്കുരിച് സംവിധായകന് കമല്‍ പറയുന്നതിങ്ങനെ .
” ജെ സി ദാനിയേലിന്റെ ജീവിതം പറഞ്ഞ സെല്ലുലോയ്ഡ് കഴിഞ്ഞ ഇടവേളയില്‍ മാധവിക്കുട്ടിയുടെ ജീവിത കഥകള്‍ ഒരുപാട് വായിച്ചു. അപ്പോളാണ് എനിക്ക് തോന്നിയത് ഇത്രയും സംഭവ ബഹുലമായ ജീവിതകഥ എന്തുകൊണ്ട് സിനിമയാക്കിക്കൂടാ ? പിന്നീട് ഒരുപാട കഥകള്‍ വായിച്ച ശേഷം, ബാല ചന്ദ്രന് ചുള്ളിക്കാടുമായിട്ടൊക്കെ ഈ വിഷയത്തെപ്പറ്റി സംസാരിച്ചു. എല്ലാവരും നല്ല പ്രോത്സാഹനമാണ് നല്‍കിയത്. എങ്കിലും ചെറിയ ഭയം ഉള്ളിലുണ്ട് അത്ര പ്രശസ്തമായ ജീവിതമാണ് കൈവെച്ച് പാളിപ്പോയാല്‍ അത് വലിയ സങ്കടമാകും. അങ്ങനെയാണ് തിരക്കഥ എഴുതുവാന്‍ തീരുമാനിച്ചത്. ”
മാധവിക്കുട്ടിയുടെ കഥ സിനിമയാക്കുമ്പോള്‍ ആരാകും മാധവിക്കുട്ടി എന്നൊരു സംശയമുണ്ടാകാം . എന്നാല്‍ കഥയിലേക്ക് കടക്കുമ്പോഴേ കമലിന് ഉറപ്പുണ്ടായിരുന്നു അത് വിദ്യാ ബാലന് ആണെന്ന് .കഥ കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് സമ്മതിച്ചു . ഡേറ്റ് പോലും ഓക്കെ ആയി കഴിഞ്ഞു . കമലിന്റെ രണ്ടര വര്‍ഷത്തെ അന്വേഷണഫലമാണ് ഈ തിരക്കഥ. പുന്നയൂര്‍ക്കുളത്തെ ബാല്യം മുതല്‍ മതം മാറ്റ ശേഷമുള്ള ജീവിതം വരെ സിനിമയിലുണ്ടാകും. പ്രിത്വിരാജും , മുരളി ഗോപിയുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
വിദ്യാ ബാലന് ഇതൊരു പുനര്‍ജന്മമാണ് , മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി കമല്‍ തന്നെ സംവിധാനം ചെയ്ത ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. എന്നാല്‍ ഈ ചിത്രം ചില കാരണങ്ങളാല്‍ മുടങ്ങി. പിന്നീടായിരുന്നു വിദ്യാബാലന് ബോളിവുഡ്ല്‍ എത്തുന്നതും ദേശിയ അവാര്‍ഡ് കരസ്ഥമാക്കുന്നതും .