കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ളാറ്റു പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനമയാണ് വിധി (ദി വെര്‍ഡിക്ട്) . കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈകോടതി വിധി വരുകയും ചിത്രത്തിന്റെ പേര് വിധി (ദി വെര്‍ഡിക്റ്റ്) എന്നാക്കുകയുമായിരുന്നു.
വിധിക്കു ശേഷം വിചാരണ എന്ന ടാഗ് ലൈനോടെയാണ് ആദ്യം വന്നത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് വി ടി ശ്രീജിത്താണ്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍. ചിത്രത്തിന്റെ സംഗീതം സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.
അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി , ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.